നിഴലുകൾ
വന്നുപോകുന്ന
നഗരം
വഴിവിളക്കിൻറെ
കണ്ണുചിമ്മാത്ത
മഞ്ഞലച്ചാർത്ത്
രാവിന്നു മുകളിൽ വീണ്
അലിഞ്ഞു ചേരുന്നു...
നിഴലുകൾ ഇരുപുറവും
നടന്നു പോകുന്നു
തങ്ങളെ തെളിക്കുന്ന
ഉടലുകൾക്കു പിന്നിലൂടെ
പറ്റമായി...
അത്രയേറെ പശപ്പുണ്ട്
മണ്ണിന് എങ്കിലും
ഒട്ടിനില്ക്കുന്നില്ല
ഒന്നും എവിടെയും....
ഉൾവഴികളാണ്
ഇനി നിറയെ,
അറിയില്ല
ഉടലുകളുടെ
ഉള്ളിലിരിപ്പെന്തെന്ന്!!
"അറിയില്ല
ReplyDeleteഉടലുകളുടെ
ഉള്ളിലിരിപ്പെന്തെന്ന്!!"
നന്നായിട്ടുണ്ട്....
നല്ല കവിത
ReplyDeleteകവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ.
ശുഭാശംസകൾ....
Engane...enikyu ariyilla athu.??.please help
Delete