ഓര്‍മ്മകളില്‍ ഇനിയും
ഒരുപാട് വട്ടം പരാതി പറഞ്ഞവര്‍
പിരിഞ്ഞു പോയവര്‍,
പിന്നെയും നിലാവിന്‍റെ
നേര്‍ത്ത പുള്ളിക്കുത്തുകളില്‍
മുഖം ചേര്‍ത്ത് ഉറങ്ങാതിരുന്നവര്‍,
പറയാതെ പിന്നെ
രണ്ടു തളിരിലകള്‍ക്ക് നടുവില്‍
ഒരു പൂവായി വിരിഞ്ഞവര്‍,
ലഹരിയായ് നുരഞ്ഞവര്‍,
തെരുവിലെ തീവിളക്കുപോല്‍
ഒരു കാറ്റിലണഞ്ഞു പോയവര്‍,
നമ്മള്‍,
ഓര്‍മ്മകളില്‍ ഇനിയും
മരിച്ചുതീരാത്തവര്‍...
athalle nammal ennum nammalai marichum jeevichum pinnem pinnem..........
ReplyDelete